വേദനാസംഹാരികള്‍; അമിതമായാല്‍ അപകടം

വേദനാസംഹാരികള്‍ കരളിനെ ഗുരുതരമായ തകരാറിലേക്കു നയിക്കുന്നു. ന്യൂയോര്‍ക്കില്‍ നടന്ന പുതിയ പഠനം തെളിയിച്ചതാണിത്‌. വാഷിംഗ്‌ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. ആന്‍. എം. ലാര്‍സനും സഹപ്രവര്‍ത്തകരും ഹെപ്പറ്റോളജി മെഡിക്കല്‍ ജേര്‍ണലില്‍ ഈ പഠനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
1998-2003 കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട `ലിവര്‍ ഡാമേജ്‌' കേസുകളെ ആധാരമാക്കിയാണ്‌ പഠനം. ഈ കാലയളവില്‍ പാരസിറ്റമോള്‍ മൂലമുള്ള ലിവര്‍ ഡാമേജ്‌ കേസുകളുടെ വാര്‍ഷിക നിരക്ക്‌ 28 ശതമാനത്തില്‍ നിന്ന്‌ 51 ശതമാനമായി ഉയര്‍ന്നു. അസിറ്റാമിനോഫെന്‍ അഥവാ പാരസിറ്റമോള്‍ മിക്ക വേദനാ സംഹാരികളിലും അടങ്ങിയിട്ടുള്ളതാണ്‌. ഇത്‌ അമിതമാകുമ്പോള്‍ കരളിനെ ബാധിക്കുന്നു.

കടുത്ത അന്തരീക്ഷ മലിനീകരണം ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുന്നു. യൂറോപ്പിലെ വൈദ്യ ശാസ്‌ത്രജ്ഞര്‍ ഈ മുന്നറിയിപ്പ്‌ നല്‍കുന്നു. ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രമുഖ വൈദ്യശാസ്‌ത്ര ജേര്‍ണലിലാണ്‌ ബെല്‍ജിയംകാരനായ പ്രൊഫസര്‍ ഡോ. ജോസ്‌ വെര്‍മിലെന്‍ തന്റെ പഠനം പുറത്തു വിട്ടത്‌. കാര്‍ബണ്‍ ഡയോക്‌സൈഡ്‌ മൂലമുണ്ടാകുന്ന വായു മലിനീകരണം ഹൃദയത്തിനു ഹാനികരമാണ്‌. കടുത്ത പുക, ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന പുക എന്നിവയും ഹൃദയത്തിനു ദോഷകരമാണ്‌. അന്തരീക്ഷ മലിനീകരണം ഹൃദയാഘാത സാധ്യത കൂട്ടുന്നു എന്നാണ്‌ പുതിയ അറിവ്‌.

ദിവസവും കുടിക്കുന്ന കാപ്പിയും ചായയും അമിതമായാല്‍ പൊണ്ണത്തടിക്ക്‌ കാരണമാകുന്നു. ഇത്‌ വയറ്റിനുള്ളില്‍ അമ്ലതക്ക്‌ കാരണമാകുന്നു. ഒരു കപ്പ്‌ ചായ തന്നെ ഏദേശം 60 കലോറി ഊര്‍ജം തരും. അമിത കലോറി വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ദീര്‍ഘ ദൂര യാത്രകള്‍ സ്ഥിരമായി ചെയ്യുന്നവരില്‍ സാധാരണയായി കാണുന്നതാണ്‌ വയറ്റിളക്കം. പല തരത്തിലുള്ള ഭക്ഷണവും എണ്ണകളുമാണ്‌ ഇതിനു കാരണക്കാര്‍. നാരുകളില്ലാത്ത ഭക്ഷണം ധാരാളം കഴിക്കേണ്ടി വരുന്നത്‌ പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാവാന്‍ ഇടവരുത്തും.

9 Response to "വേദനാസംഹാരികള്‍; അമിതമായാല്‍ അപകടം"

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല വിഷയം, ഒന്നു കൂടി വിശദമായി പ്രതിപാദിക്കാമായിരുന്നു.
വായിക്കുമ്പൊള്‍ ഒരു യോജിപ്പുകിട്ടുന്നില്ല.വേറെ വേറെ പറുക്കി വച്ച പോലെ..... എന്റെ കുഴപ്പമാകാം... ആണ്... ആകട്ടെ.

അനസ് മാള said...

ആളുകള്‍ക്ക് ഉപകാരപ്രദമായ കാര്യം, തുടരൂ! ആശംസകള്‍!

F A R I Z said...

വന്നു, വായിച്ചു. അഭിനന്ദനങള്‍
--- ഫാരിസ്‌

കുഞ്ഞൂസ് (Kunjuss) said...

കാനഡയില്‍ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ 65 ശതമാനത്തിനും കാരണം വേദനസംഹാരികള്‍ തന്നെയെന്നു ഈയിടെ വന്ന പത്ര റിപ്പോര്‍ട്ട്‌...!
ലേഖനം ഉപകാരപ്രദം, കുറച്ചുകൂടി വിശദമാക്കാമായിരുന്നു.

Muneer N.P said...

ഉപകാരപ്രദമായ ഇത്തരം ലേഖനങ്ങള്‍ ഇനിയും എഴുതൂ..
ആശംസകള്‍ നേരുന്നു

ബാബുരാജ് said...

ഉപ്പു തിന്നാല്‍ വെള്ളം കുടിക്കും, കുപ്പിച്ചില്ലില്‍ ചവിട്ടിയാല്‍ കാല്‍ മുറിയും.........

AMBUJAKSHAN NAIR said...

വളരെ പ്രയോജനം ചെയ്യുന്ന പോസ്റ്റ്‌.

mayflowers said...

ഈ വിഷയത്തില്‍ വളരെയധികം ബോധവല്കരണം നടത്തേണ്ടതുണ്ട്.വേദനാസംഹാരികള്‍ കഴിച്ച് പലരും ഇല്ലാത്ത രോഗം ഉണ്ടാക്കുകയാണ്.
പോസ്റ്റ്‌ നന്നായി.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍ ..

Post a Comment