സ്‌തനങ്ങള്‍ക്കും വേണം പോഷകാഹാരം

സ്‌തനങ്ങള്‍ക്കു വേണ്ട പോഷകാഹാരം എന്തൊക്കെയാണെന്നു നോക്കാം. പ്രോട്ടീന്‍ സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മസിലുകള്‍ക്കു പുഷ്‌ടിയും ബലവുമുണ്ടാകാന്‍ പ്രോട്ടീന്‍ ആവശ്യമാണ്‌. സ്‌തനങ്ങളിലെ കലകളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന പ്രോട്ടീന്‍ ആയ കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പ്രോട്ടീന്‍ സഹായകരമാണ്‌. പരിപ്പുകള്‍, ബദാം, ചെറുപയര്‍, മുട്ട, പാല്‍, മത്സ്യം, നീലക്കടല ഇവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമാണ്‌. കടുപ്പമേറിയ ചായ, കാപ്പി, ചോക്കലേറ്റ്‌ കോള, ഇവ കഴിക്കരുത്‌. ഫൈബര്‍ അടങ്ങിയ ഓട്‌സ്‌, ബീന്‍സ്‌, തവിടോടു കൂടി ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക. മൃഗക്കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലാക്കുക.

സ്‌തനങ്ങളുടെ പുഷ്‌ടിക്ക്‌ ഏറ്റവും പ്രയോജനകരം ഓയില്‍ മസാജ്‌ ആണ്‌. കൊഴുപ്പടങ്ങിയ എണ്ണ ഉപയോഗിച്ചാണ്‌ മസാജ്‌. സ്‌തനങ്ങളിലെ രക്തചംക്രമണം കൂട്ടാനും ചര്‍മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും മസാജിനു കഴിയും.
ആര്‍ത്തവത്തോടനുബന്ധിച്ചു പല സ്‌ത്രീകള്‍ക്കും സ്‌തനങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്‌. ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ ഇത്‌. ശരീരത്തിലെ ഈസ്‌ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും നില വളരെ താഴുന്നതാണു കാരണം. വേദന കൂടുകയാണെങ്കില്‍ ഡോക്‌ടറുടെ സഹായം തേടാം.
വ്യായാമം വഴി നേരിട്ടു സ്‌തന വലിപ്പം കൂട്ടാന്‍ കഴിയില്ല. കാരണം സ്‌തനങ്ങളില്‍ മസിലുകളില്ല. അതുപോലെ സ്‌തനങ്ങളുടെ വലിപ്പം കുറക്കാനും പ്രയാസകരമാണ്‌. എന്നാല്‍ വ്യായാമം മറ്റു പല കാര്യങ്ങളെയും സഹായിക്കുന്നു. സ്‌തന കലകളെ പുഷ്‌ടിപ്പെടുത്താനും മുറുക്കാനും വ്യായാമം സഹായിക്കുന്നു. അങ്ങിനെ സ്‌തനങ്ങള്‍ക്കു കൂടുതല്‍ രൂപ ഭംഗിയും വലിപ്പവും ഉള്ളതായി കാഴ്‌ചയില്‍ തോന്നും.

സ്‌തനങ്ങളുടെ രൂപ ഭംഗി നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനമാണ്‌ ശരിയായ പാകത്തിലുള്ള ബ്രേസിയര്‍ ഉപയോഗം. സ്‌തനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന ഒന്നാണ്‌ തെറ്റായ വിധത്തിലുള്ള ബ്രേസിയര്‍. കൂടുതല്‍ ഇറക്കമുള്ള ബ്രേസിയര്‍ രക്തചംക്രമണത്തെ തടയുകയുകയും സന്ധികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തു സ്‌തനം വികസിക്കുന്നു. അപ്പോള്‍ പലരും അതു ശ്രദ്ധിക്കാതെ പഴയ സൈസിലുള്ള ബ്രാ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇത്‌ സ്‌തനങ്ങള്‍ ഉരഞ്ഞു പൊട്ടലുണ്ടാക്കാന്‍ ഇടവരുത്തുന്നു. വിയര്‍പ്പു കെട്ടി രോഗങ്ങളും പിടിപെടുന്നു. അയഞ്ഞ ബ്രേസിയര്‍ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സ്‌തനങ്ങള്‍ തൂങ്ങി പോകാന്‍ ഇതു കാരണമായേക്കാം.

ഓരോരുത്തര്‍ക്കും ശരീര ഘടനക്കനുസരിച്ച നിരവധി ബ്രേസിയര്‍ ഇന്നു ലഭിക്കും. സ്‌തനങ്ങളുടെ സംരക്ഷണത്തിന്‌ ഇവ അത്യന്താപേക്ഷിതമാണ്‌. കണ്ണാടിക്ക്‌ അഭിമുഖമായി നിന്നുകൊണ്ട്‌ ടേപ്പ്‌ ഉപയോഗിച്ച്‌ സ്‌തനങ്ങള്‍ക്കു തൊട്ടുതാഴെയായി നെഞ്ചില്‍ അളവെടുക്കുക. മെഷറിംഗ്‌ ടേപ്പ്‌ കൂടുതലായി അയഞ്ഞോ ഇറുക്കിയോ പിടിക്കരുത്‌. ഈ അളവിനൊപ്പം അഞ്ച്‌ കൂട്ടുക. ഉദാഹരണത്തിന്‌ അളന്നപ്പോള്‍ 29 ആണു കിട്ടിയതെങ്കില്‍ ബാന്‍ഡ്‌ സൈസ്‌ 34 ആണ്‌. കൂട്ടുമ്പോള്‍ ഒറ്റ സംഖ്യയാണു ലഭിക്കുന്നതെങ്കില്‍ തൊട്ടടുത്ത ഇരട്ട സംഖ്യയാണ്‌ അളവ്‌. ഇനി കപ്‌സൈസ്‌ മനസ്സിലാക്കാം കണ്ണാടിയില്‍ നോക്കി നിവര്‍ന്നു നില്‍ക്കുക. ടേപ്‌ കൊണ്ട്‌ സ്‌തനത്തിനു മുകളില്‍ കൂടി അളവെടുക്കുക. ഇപ്പോള്‍ കിട്ടിയ അളവില്‍ നിന്നു ബാന്‍ഡ്‌ സൈസ്‌ കുറയ്‌ക്കുക. ഉദാഹരണത്തിനു ബാഡ്‌ സൈസ്‌ 30 എന്നും സ്‌തനങ്ങള്‍ക്കു മുകളിലൂടെ അളക്കുമ്പോള്‍ 34 എന്നു കിട്ടും. നിങ്ങളുടെ കപ്‌സൈസ്‌ 4 ആയിരിക്കും.

8 Response to "സ്‌തനങ്ങള്‍ക്കും വേണം പോഷകാഹാരം"

ബെഞ്ചാലി said...

gr8 )))

ബാവ രാമപുരം said...

ഇത് എന്‍റെ ഭാര്യക്ക് ഒന്ന് അയച്ചു കൊടുക്കണം
നല്ല ലേഖനം

»¦മുഖ്‌താര്‍¦udarampoyil¦« said...

അതു ശരി.
അപ്പോ അതാണതിന്റെ സങതി അല്ലേ...

ente lokam said...

നല്ല അറിവ് .ആവശ്യക്കാര്‍
ഉപയോഗിക്കട്ടെ ..ഉപയോഗിക്കുന്നവര്‍ ‍
അറിയട്ടെ ..അറിയാത്തവര്‍ പഠിക്കട്ടെ ..
പിങ്ക് ribbon ഉണ്ടല്ലോ .അല്പം
അതിനെപ്പറികൂടി ചുരുക്കി പറയാം
ആയിരുന്നു. ആശംസകള്‍ ..

സിദ്ധീക്ക.. said...

അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ..

ജിപ്പൂസ് said...

ഇതൂടെ ഇരിക്കട്ടെ.ഒന്നിലും ഒരു കുറവു വേണ്ട. സ്തനസംരക്ഷണം, സ്തന സൌന്ദര്യം

OAB/ഒഎബി said...

inippo valya kaaryonnulla. makkaLOdu paRyaamennu vachaal,,,,,,

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ലേഖനം പ്രസക്തമാണ്. അതോടൊപ്പം സ്ത്രീകളില്‍ സാധാരണമായ സ്തനാര്‍ബുദത്തെപ്പറ്റി കൂടി ഒന്ന് പരാമര്‍ശിക്കാമായിരുന്നു.
സ്വയം ചെയ്തുനോക്കാവുന്ന ലളിതമായ ടെസ്റ്റ്‌, മാമ്മോഗ്രാഫി മുതലായവയും.

Post a Comment