കവരാം : കഥകള്‍ പറഞ്ഞ്‌ കുഞ്ഞുമനസ്സുകള്‍


“പണ്ടു പണ്ടൊരു കൊട്ടാരത്തില്‍......”
അമ്മ കഥ പറഞ്ഞു തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും ചിന്നുമോള്‍ക്ക്‌ സംശയം.
“അമ്മേ കൊട്ടാരം എന്നു പറഞ്ഞാലെന്താ?”

ശിശുക്കളുടെ മാനസ ലോകത്തേയ്‌ക്ക്‌ കടന്നുചെല്ലാന്‍ പറ്റുന്ന ഏറ്റവും മനോഹരമായ ഒരു വഴിയാണ്‌ കഥകള്‍. കഥകളിലൂടെ കുഞ്ഞുങ്ങള്‍ ഏറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്‌. സാമൂഹിക മൂല്യങ്ങളും നിയമങ്ങളും പകര്‍ന്നു നല്‍കാന്‍ കഥകളിലൂടെ സാധിക്കും. ചെറുപ്പത്തില്‍ കഥകള്‍ കേട്ടു വളര്‍ന്ന കുട്ടികളുടെ ഭാവനാലോകം സമ്പന്നമായിരിക്കും.
കഥയിലെ കഥാപാത്രങ്ങളുമായി വളരെ പെട്ടെന്ന്‌ താദാത്മ്യം പ്രാപിക്കുന്ന സ്വഭാവക്കാരാണ്‌ കുട്ടികള്‍. ഓമനിച്ചു വളര്‍ത്തിയ പൂച്ചക്കുഞ്ഞിനെ കാണാതായതിന്റെ ദുഃഖത്തില്‍ കരയുന്ന മിട്ടുവിന്റെ കഥകേള്‍ക്കുമ്പോള്‍ മിട്ടുവിന്റെ അതേ സങ്കടം കുട്ടികള്‍ക്കും അനുഭവപ്പെടും. കഷ്‌ടപ്പെട്ടു പഠിച്ച്‌ വലിയ ജോലി നേടിയ ഒരാളുടെ കഥ നല്ല ജോലി സമ്പാദിക്കാന്‍ കുട്ടികള്‍ക്കു പ്രേരണ നല്‍കും. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളെ വിവാഹം കഴിച്ച സംഭവം കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യരുത്‌ എന്ന ചിന്ത കുട്ടിയില്‍ ഉണ്ടാക്കുന്നു.

കുട്ടിയോട്‌ കഥപറയുമ്പോള്‍ പുതിയ കുറെ വാക്കുകള്‍ ചേര്‍ത്ത്‌ പറയാന്‍ ശ്രദ്ധിക്കണം. കാരണം ഇതവര്‍ക്ക്‌ കൂടുതല്‍ വാക്കുകളെ പരിചയപ്പെടാന്‍ അവസരമൊരുക്കും. ചിത്രങ്ങള്‍ കാണിച്ചുകൊടുത്തോ വരച്ചുകാണിച്ചു കൊണ്ടോ പറയുന്ന കഥകള്‍ കുട്ടിയുടെ ക്രിയാത്മക കഴിവുകളെ വികസിപ്പിക്കാന്‍ വേഗത കൂട്ടും. ഭാവവ്യത്യാസങ്ങളോടെ കഥപറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കഥകള്‍ പറയാന്‍ വീട്ടില്‍ കുട്ടികള്‍ക്ക്‌ അവസരം നല്‍കണം. കുട്ടി കഥ പറയുമ്പോള്‍ മനസ്സില്‍ അടക്കി വെച്ചിരിക്കുന്ന വികാരങ്ങള്‍ പുറത്തു ചാടുകയും അതുവഴി അവരുടെ മനസ്സ്‌ കൂടുതല്‍ ഉന്മേഷം കൈവരിക്കുകയും ചെയ്യുന്നു. ശീലങ്ങളെ വളര്‍ത്തിയെടുക്കാനും കുട്ടികള്‍ ചെയ്‌ത തെറ്റുകളെ ബോധ്യപ്പെടുത്താനും കഥകള്‍ ഉപയോഗിക്കാം. കഥയ്‌ക്കിടെ കുട്ടികള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കു ക്ഷമയോടെ സത്യസന്ധമായി മറുപടി നല്‍കണം.

കുട്ടികളുടെ പ്രായത്തിനും വികസനത്തിനും അനുസരിച്ച കഥകളായിരിക്കണം പറയേണ്ടത്‌. ലളിതമായ കഥാപുസ്‌തകങ്ങള്‍ കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കണം. ഇത്‌ പുസ്‌തകങ്ങളെ സ്‌നേഹിക്കാനും വായനാശീലം ഉള്ളവരാക്കാനും സഹായിക്കും. നീതി, സത്യം, ദാനധര്‍മ്മം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുന്ന രീതിയിലായിരിക്കണം ഓരോകഥകളും പറഞ്ഞു കൊടുക്കേണ്ടത്‌. അതുപോലെ മോഷണം, കളവ്‌ പറയല്‍, കൊലപാതകം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ തടഞ്ഞുനിര്‍ത്താനും കഥകളെ ഉപയോഗപ്പെടുത്താം.

10 Response to "കവരാം : കഥകള്‍ പറഞ്ഞ്‌ കുഞ്ഞുമനസ്സുകള്‍"

Kalavallabhan said...

ശരിയാണ്‌.

പ്രയാണ്‍ said...

കഥ കേട്ടു കേട്ടു കുട്ടികളൊക്കെ വലുതായിപ്പോയി....... ഇനിയെന്താ ചെയ്യ..........:)

വാഴക്കോടന്‍ ‍// vazhakodan said...

അല്ല പണ്ട് പണ്ടൊരു കൊട്ടാരത്തില്‍ എന്താ ണ്ടായേ? :)

ഇന്ന് മക്കള്‍ക്ക് കഥ പറഞ്ഞ് കൊടുക്കാന്‍ പോയിട്ട് നേരാവണ്ണം ഒന്ന് ലാളിക്കാന്‍ ആര്‍ക്കാണ് സമയം? എല്‍ കേ ജി മുതല്‍ തുടങ്ങുന്ന ഹോം വര്‍ക്ക്.പിന്നെ സ്കൂളില്‍ പോയി ഓടിക്കളിച്ചതിന്റെ ക്ഷീണത്തില്‍ പെട്ടെന്ന് ഉറങ്ങുന്ന മക്കളെ കഥയുടെ ലോകത്തേക്ക് കൊണ്ട് വന്നാല്‍ അവര്‍ക്കും അതൊരു ആശ്വാസമാകും.
ആശംസകള്‍

മുല്ല said...

ശരിയാണു വാഴക്കോടന്‍ പറഞ്ഞത്. ആര്‍ക്കും ഒന്നിനും നേരമില്ല. എല്‍ കെ ജി മുതല്‍ കുട്ടിക്ക് ട്യൂഷനാണു. അത് കഴിഞ്ഞ് വന്നാ അവനൊന്ന് കളിക്കാന്‍ പോലും നേരമില്ല. ഒക്കെ ഒരു കഥ!!

പാവപ്പെട്ടവന്‍ said...

കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കണ്ടതു പഠിക്കുന്ന സമയത്തല്ല .അവധികാലത്താണു എന്നു മേൽ അഭിപ്രായം പറഞ്ഞവരോടു ഒന്നു പറഞ്ഞേക്കണേ.

MyDreams said...

good one

Anonymous said...

good post...

khader patteppadam said...

കേരളത്തിലെ മനോരോഗികളായ മുഴുവന്‍ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും.....

ente lokam said...

kadha..kadha...paranju
kodukkaan kadhakal maathram..

Fernandez Freeky said...

AM IN LIKE THIS FEATURE SO SO MANY TIMES AM READ
NASHATTAPETTA PAZHYAYA KALATHE ORMAKAL PUTHIYA THALAMURAYKU NALKAN PATTUNILLALO

Post a Comment